vidhya
കൊച്ചി: പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഫോർട്ടുകൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്‌കൂളിൽ ബിഷപ്പ് ജോസഫ് കുരീത്തറ വിദ്യാധനം എക്‌സലൻസ് അവാർഡ് വിതരണം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

ഫോർട്ടുകൊച്ചി: ഫാത്തിമ ഗേൾസ് ഹൈസ്‌കൂളിൽ പ്രൊഫ.കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയ ബിഷപ്പ് ജോസഫ് കുരീത്തറ വിദ്യാധനം എക്‌സലൻസ് അവാർഡ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിതരണം ചെയ്തു,

സമ്പൂർണ വിജയം നേടിയ 58 വിദ്യാലയങ്ങളാണ് എക്‌സലൻസ് അവാർഡിന് അർഹരായത്. ഫാ. ജോപ്പി കൂട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷൻ, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ, സ്‌കൂൾ മാനേജർ സിസ്റ്റർ സോഫി തോമസ്, പ്രൊഫ. കെ.വി. തോമസ് , വിദ്യാധനം ട്രസ്റ്റി അഡ്വ.കെ.എൽ. ജോസഫ് എന്നിവർ സംസാരിച്ചു.