കിടക്കമ്പലം: വൈദ്യുതി മേഖല സ്വകാര്യവത്കരിക്കുന്നതിനെതിരെയും വൈദ്യുത നിയമഭേദഗതിക്കെതിരെയും ആഗസ്റ്റ് 10ന് നടക്കുന്ന വൈദ്യുതി ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പട്ടിമറ്റം പോസ്റ്റ് ഓഫീസിനു മുമ്പിൽ നാഷണൽ കോ ഓഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്‌സ് കേന്ദ്രസർക്കാരിനെതിരെ കുറ്റവിചാരണ സമരം നടത്തി. സി.പി.എം പട്ടിമറ്റം ലോക്കൽ സെക്രട്ടറി സി.പി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒ.എ. വിമൽ അദ്ധ്യക്ഷനായി. എൻ.എ. നൗഫൽ, ബെന്നി കുര്യാക്കോസ്, എൽദോ കെ. ജോർജ്ജ്, കെ.എൻ.രാജൻ തുടങ്ങിയവർ സംസാരിച്ചു.