കിഴക്കമ്പലം: ലൈറ്റ് ആന്റ് സൗണ്ട് വെൽഫയർ അസോസിയേഷൻ ഒഫ് കേരള കുന്നത്തുനാട് മേഖല കമ്മിറ്റി പട്ടിമറ്റത്ത് ഏകദിന ഉപവാസ സമരം നടത്തി. "ഞങ്ങൾക്കും ജീവിക്കണം,ജനിച്ച നാട്ടിൽ തൊഴിൽ ചെയ്ത് ജീവിക്കാൻ അവസരമൊരുക്കുക" എന്ന മുദ്രാവാക്യമുയർത്തിയാണ് സമരം നടത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം പി.വി. ഷാജി ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് മേഖല പ്രസിഡന്റ് ജോർജ് വർഗീസ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.എ. വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ. എ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. തമ്പി നാഷണൽ, ജോയ് പരിയാടൻ, ബിജു മാത്യു,വി.പി. സജീന്ദ്രൻ, ജോർജ് ഇടപ്പരത്തി, ടി.എ. ഇബ്രാഹിം,സി.പി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.