കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പമ്പയിൽ കുളിക്കാനോ ബലികർമ്മങ്ങൾ ചെയ്യാനോ അനുവദിക്കാത്തത് തീർത്ഥാടകരെ അവഹേളിക്കുന്ന നടപടിയാണെന്ന് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ആർ.വുി.ബാബു പറഞ്ഞു.
ദിവസേന 10,000 പേർക്ക് ദർശനത്തിന് അനുവാദം കൊടുത്തത് കേരള സർക്കാരാണ്. ഭക്തജനങ്ങളോ ഹിന്ദു സംഘടനകളോ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. ദേവസ്വം ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വേണ്ടിയാകാം തീരുമാനം. കർക്കടക ബലികർമ്മങ്ങൾക്കുള്ള പ്രാധാന്യം പോലും പരിഗണിക്കാതെയാണ് കർശനമായ വിലക്കുകൾ. ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ് മറികടന്ന് ബക്രീദ് ആഘോഷങ്ങൾക്കായി ഇളവനുവദിച്ചപ്പോൾ കടകമ്പോളങ്ങളിലും മദ്യവിൽപന ശാലകളിലും ജനങ്ങൾ വലിയ തോതിൽ തടിച്ച് കൂടുകയാണ്. സർക്കാർ നഗ്നമായ വിവേചനമാണ് കാണിക്കുന്നതെന്ന് ബാബു പറഞ്ഞു.