ആലുവ: സ്വന്തമായി സ്ഥലമുണ്ടായിട്ടും വീട് നിർമ്മിക്കാൻ കഴിയാത്ത ആലുവ നിയോജക മണ്ഡലത്തിലെ വിധവകളായ അമ്മമാർക്കും മക്കൾക്കുമായി അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന 'അമ്മക്കിളിക്കൂട് പദ്ധതി'യിൽ നിർമ്മിച്ച 42 -ാമത് വീടിന്റെ താക്കോൽദാനം സിനിമാതാരം രമേഷ് പിഷാരടി നിർവഹിച്ചു. കീഴ്മാട് സ്വദേശിനി ഷൈല ഷാജിക്ക് എം ഫാർ ഗ്രൂപ്പാണ് വീട് നിർമ്മിച്ച് നൽകിയത്. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം ഫാർ ഗ്രൂപ്പ് ഡയറക്ടർ എം.എം. അബ്ദുൾ ബഷീർ മുഖ്യതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ജില്ലാ പഞ്ചായത്ത് മെമ്പർ സനിത തഹീം, ഷീജ പുളിക്കൽ, റസീല ഷിഹാബ്, സനില, പി.എ. മുജീബ് എന്നിവർ സംസാരിച്ചു.
പദ്ധതി പ്രകാരം പൂർത്തിയായ 41 ഭവനങ്ങൾ കൈമാറുകയും മറ്റു എട്ട് ഭവനങ്ങളുടെ നിർമ്മാണം ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, ചെങ്ങമനാട്, ചൂർണ്ണിക്കര, കീഴ്മാട്, എടത്തല, കാഞ്ഞൂർ എന്നീ പഞ്ചായത്തുകളിൽ പുരോഗമിക്കുകയുമാണ്. ഈ ഭവനങ്ങൾ 6.12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ 510 ചതുരശ്ര അടിയിലാണ് നിർമ്മിക്കുന്നുത്.