മുളന്തുരുത്തി: വിദ്യാർത്ഥികൾക്ക് ശലഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനുവേണ്ടി പുളിക്കമാലി ഗവ. ഹൈസ്കൂൾ അങ്കണത്തിൽ ശലഭോദ്യാനം ഒരുങ്ങുന്നു. സ്കൂൾ പി.ടി.എ, വികസനസമിതി എന്നിവയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ശലഭോദ്യാനം ഒരുക്കുന്നത്. ഇതിനായി സ്കൂൾ ഉദ്യാനത്തിൽ കൊങ്ങിണി, നന്ത്യാർവട്ടം, തെച്ചി, കണിക്കൊന്ന, പത്തുമണിച്ചെടി, ചെമ്പരത്തി തുടങ്ങി നാല്പതിലധികം ചെടികളാണ് നടുന്നത്. ആവശ്യമായ ചെടികൾ കുട്ടികൾ വീടുകളിൽ നിന്നാണ് എത്തിക്കുന്നത്. പി.ടി.എ പ്രസിഡന്റ് സുരേഷ്, വൈസ് പ്രസിഡന്റ് അഡ്വ. ഉമ ജി.കൃഷ്ണൻ, എസ്.എം.സി ചെയർപേഴ്സൺ ഡോ. ബി.സീന തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.