പറവൂർ: ദേശീയ ആയുഷ് മിഷന്റെ ഭാഗമായി പറവൂർ സർക്കാർ ഹോമിയോ ആശുപത്രിയിൽ തൈറോയ്ഡ് സ്പെഷ്യൽ ക്ളിനിക്ക് ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു, ശ്യാമള ഗോവിന്ദൻ, അനു വട്ടത്തറ, ബീന ശശീധരൻ, സജി നമ്പ്യത്ത്, കെ.ജെ. ഷൈൻ, ഡോ. ലീനാ റാണി, ഡോ. നൗഷാദ്, ഡോ. കെ.എസ്. മിനി തുടങ്ങിയവർ സംസാരിച്ചു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഒമ്പതുമുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് പ്രവർത്തനം. ഹോമിയോ ആശുപത്രിയുടെ വികസനത്തിനായി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള തുക അടുത്തവർഷം എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.