കളമശേരി: ഗവ.മെഡിക്കൽ കോളേജിലേക്കുള്ള റോഡ് ചെളി നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. കിൻഫ്രപാർക്കിലെ ലോറി പാർക്കിംഗ് പ്രവേശന കവാടം മുതൽ മെഡിക്കൽ കോളേജ് ഭാഗത്തേക്ക് ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ചെളിനിറഞ്ഞു കിടക്കുന്നത്. ചെറുകിട വാഹനങ്ങൾ തെന്നിമറിഞ്ഞ് അപകട സാദ്ധ്യതയുള്ളതിനാൽ എത്രയും വേഗം പരിഹാരം കാണണമെന്നാണ് ആവശ്യം.