കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിൽ നഗരസഭ സെക്രട്ടറിയെ നിയമിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെജി ജോൺ അധികാരികളോട് ആവശ്യപ്പെട്ടു.നിലവിലുണ്ടായിരുന്ന സെക്രട്ടറി സ്ഥലം മാറി പോയിട്ട് ആഴ്ചകൾ പിന്നിട്ടിരിക്കുന്നുവെന്നും കൊവിഡ് പ്രതിസന്ധിയും സാധാരണക്കാരുടെ ആവശ്യങ്ങൾ മുടങ്ങിയിരിക്കുകയാണെന്നും നഗരസഭ ഓഫീസ് സ്തംഭിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.