പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കൂട്ടുകാട് പുതിയതായി നിർമ്മിച്ച ക്രിസ്തുരാജ റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിസന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.വി. മണി, പഞ്ചായത്തംഗം ലീന വിശ്വം, ജസ്റ്റിൻ തച്ചിലേത്ത്, പി.എ. ഹരിദാസ്, അനിൽ വലിയമരത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.എയുടെ പ്രത്യേകവികസനഫണ്ടിൽ നിന്നനുവദിച്ച 14.60 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.