ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ആലുവയിൽ മുഖ്യതപാൽ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരിം അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സെക്രട്ടറി സി.വി. അനി, അഫ്‌സൽ, കമാൽ, ജെയ്‌സൺ, ഇസ്മായിൽ പൂഴിത്തുറ, അഷ്‌റഫ് കരിപ്പാല, രാധാകൃഷ്ണൻ, മാർട്ടിൻ, സഗീർ എന്നിവർ സംസാരിച്ചു.