കോതമംഗലം: വന്യമൃഗങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആനപിണ്ടവുമായി കോതമംഗലം ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.മുൻ എം.എൽ.എ. ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. കെ.എ.സിബി അദ്ധ്യക്ഷനായി. ലിജോ ജോണി, ആഷ്ബിൻ ജോസ്, റെയഹാൻ മുഹമ്മദ്, കെ.പി. ബാബു, പി.പി. ഉതുപ്പാൻ, എ.ജി. ജോർജ്, പി.എസ്.എസം. സാദിഖ്, അബു മൊയ്തീൻ, എം.എസ്. എൽദോസ്, എബി എബ്രാഹം തുടങ്ങിയവർ പങ്കെടുത്തു.വന്യമൃഗശല്യം മൂലം ജനങ്ങൾക്കും കൃഷിക്കും സംരക്ഷണം നൽകണമെന്നും മൃഗങ്ങളെ വനത്തിൽ തന്നെ നിലനിർത്താത്ത സാഹചര്യത്തിൽ കടുത്ത സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സംഘാടകർ അറിയിച്ചു