മുളന്തുരുത്തി: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എടയ്ക്കാട്ടുവയൽ പാർപ്പാകോട് എസ്.ടി കോളനിക്ക് വികസന പദ്ധതി ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തിൽ കോളനിയിലെ ഓടുമേഞ്ഞ ഒൻപത് വീടുകൾക്ക് അറ്റകുറ്റപ്പണികൾക്കായി ഒന്നരലക്ഷം രൂപവീതം നൽകും. സംരക്ഷണമതിൽ, കുടിവെള്ള ടാങ്ക്, കമ്മ്യൂണിറ്റി ഹാൾ എന്നിവയും ഇതിന്റെ ഭാഗമായി നിർമ്മിക്കും.ബ്ലോക്ക് പ്രസിഡന്റ് രാജു പി.നായർ, ജില്ലാ പഞ്ചായത്ത് അംഗം അനിത, ബി.ഡി.ഒ ഗൗതമൻ ടി. സത്യപാൽ തുടങ്ങിയവർ പങ്കെടുത്തു.