ആലുവ: ഇറച്ചിക്കോഴിയുടെ വിലവർദ്ധന നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡൊമിനിക് കാവുങ്കൽ ആവശ്യപ്പെട്ടു. പൗൾട്രി വികസന കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളിൽ കുറഞ്ഞ വിലയ്ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കണം. രണ്ടാഴ്ച മുമ്പ് ഒരു കിലോ കോഴിക്ക് 80 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 150 രൂപയും കടന്നു. ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.