പെരുമ്പാവൂർ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ - തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ടാക്സി വാഹനങ്ങൾക്ക് സബ്സീഡി നിരക്കിൽ പെട്രോൾ-ഡീസൽ വിതരണം ചെയ്യുക, പതിനഞ്ച് വർഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദുചെയ്യാനുള്ള ഉത്തരവ് പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് വാഴക്കുളത്ത് ധർണ സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കൽ ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി പി.എൻ. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ സേതു ദാമോദരൻ, കെ.എം. വീരാസ് എന്നിവർ പ്രസംഗിച്ചു.