പിറവം: എറണാകുളം ജില്ലയിലെ നാലമ്പല തീർത്ഥാടനം മാമലശേരി ശ്രീ രാമസ്വാമി ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അനിൽ ദിവാകരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. നാലമ്പല സമിതിയുടെ സെക്രട്ടറി പി.പി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ജോർജ്, പഞ്ചായത്ത് അംഗം ഷൈജ ജോർജ്, മേൽശാന്തി പിലിക്കുളി ഇല്ലത്ത് രാമകൃഷ്ണ ശർമ, നെടുങ്ങാട്ട് ശ്രീ ശത്രുഘ്ന സ്വാമി ക്ഷേത്രം രക്ഷാധികാരി എൻ. ആർ. കൃഷ്ണകുമാർ, മാമലശേരി ക്ഷേത്രം രക്ഷാധികാരി എൻ. ആർ. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. എറണാകുളം ജില്ലയിലെ മാമലശേരി ശ്രീ രാമസ്വാമി ക്ഷേത്രം, മേമുറി ഭരതപ്പിള്ളി ഭരതസ്വാമിക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, മാമലശ്ശേരി നെടുങ്ങാട്ട് ശ്രീ ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങളിൽ ഉൾപെടുന്നത്.