മുളന്തുരുത്തി: വൈദ്യുതി മേഖല സ്വകാര്യവത്കരണത്തിനെതിരെ നടക്കുന്ന അഖിലേന്ത്യ പണിമുടക്കിന് ഐക്യദാർഢ്യവുമായി കാഞ്ഞിരമറ്റത്ത് കുറ്റവിചാരണ സമരം നടത്തി. പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരം ജില്ലാ പഞ്ചായത്ത് മുൻ അംഗം എ.പി. സുഭാഷ് ഉദ്ഘാടനം ചെയ്തു. പി.കെ. ദിനേശൻ, പി. ജനാർദ്ദനൻ പിള്ള എന്നിവർ സംസാരിച്ചു.