കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ വികസനസമിതിയുടെ കീഴിൽ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു . ബി.എസ് സി എം.എൽ.ടി, ഡി.എം.എൽ.ടി, ബ്ലഡ് ബാങ്ക് കമ്പോണന്റ് സെപ്പറേഷൻ യൂണിറ്റിൽ പ്രവൃത്തിപരിചയം, പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം അപേക്ഷയുമായി 23ന് രാവിലെ 11ന് സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കണം.