പെരുമ്പാവൂർ: സമ്പൂർണ ഡിജിറ്റൽ വിദ്യാലയമായി തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസ്. വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻപoന സൗകര്യമൊരുക്കി.സ്കൂൾ തല ഡിജിറ്റൽ ലൈബ്രറിയിൽ എഡ്യൂ കെയർ 2021 എന്ന പദ്ധതി രൂപികരിച്ച് പഠന സൗകര്യമില്ലാത്ത 230 വിദ്യാർത്ഥികൾക്ക് പതിനൊന്നര ലക്ഷം രൂപ മുടക്കി 230 സ്മാർട്ട് ഫോണുകളാണ് വിതരണം ചെയ്തത്.ഇതിലൂടെയാണ് സ്കൂൾ സമ്പൂർണ ഡിജിറ്റൽ വിദ്യാലയമായി മാറിയത്. സ്മാർട്ട് ഫോൺ വിതരണോദ്ഘാടനവും സമ്പൂർണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനവും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു.
സ്കൂൾ മാനേജർ പി.എ.മുഖ്താർ അദ്ധ്യക്ഷത വഹിച്ചു.എസ് എസ്.എൽ.സി പരീക്ഷ വിജയികളെ ചടങ്ങിൽ അനുമോദിച്ചു. ജമാഅത്ത് പ്രസിഡന്റ് സി.കെ.അബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അൻവർ അലി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ബി.ഹമീദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല നാസർ, ഗ്രാമ പഞ്ചായത്തംഗം എ.എം. സുബൈർ ,എം കെ .ഷംസുദ്ദീൻ, കെ.കെ.മജീദ്,കെ.ബി.ഷാജഹാൻ ,പ്രിൻസിപ്പൽ കെ.എച്ച്.നിസാമോൾ, പ്രധാന അധ്യാപകൻ വി.പി.അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.