citu

കൊച്ചി: സമ്പൂർണ സ്വകാര്യവത്ക്കരണ നയത്തിനെതിരെ ഐക്യസമരം അനിവാര്യമാണെന്ന് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. ബാങ്ക് ദേശസാൽക്കരണത്തിന്റെ 52ാം ദേശസാൽക്കരണ ദിനത്തിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളും സ്വകാര്യവത്ക്കരണവും എന്ന വിഷയത്തിൽ ബി.ഇ.എഫ്.ഐ സംസ്ഥാന കമ്മിറ്റി നടത്തിയ ഓൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സി. പി. ഐ ദേശീയ കമ്മിറ്റി അംഗം പന്ന്യൻ രവീന്ദ്രൻ, ബി.ജെ.പി നേതാവ് പി .ആർ. ശിവശങ്കരൻ എന്നിവർ പങ്കെടുത്തു. ബെഫി അഖിലേന്ത്യാ പ്രസിഡന്റ് സി.ജെ.നന്ദകുമാർ മോഡറേറ്ററായി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ,​ ബിഗേഷ് ഉണ്ണിയാൻ എന്നിവർ സംസാരിച്ചു.