thai
ഒന്നാം മൈൽ റെസിഡന്റ്സ് അസോസിയേഷന്റെയും വി.എഫ്.പി.സി.കെയുടെയും സംയുക്താഭാമുഖ്യത്തിൽ നടത്തിയ ജൈവ പച്ചക്കറിത്തൈകളുടെ വിതരണം വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജർ ബിമൽ റോയി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ഒന്നാം മൈൽ റെസിഡന്റ്സ് അസോസിയേഷന്റെയും വി.എഫ്.പി.സി.കെയുടെയും സംയുക്താഭാമുഖ്യത്തിൽ ജൈവ പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. ഒരോ കുടുംബത്തിനും വിവിധയിനം 25 തൈകളാണ് വിതരണം ചെയ്തത്. വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജർ ബിമൽ റോയി ഉദ്ഘാടനം ചെയ്തു. റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം.ഷാജി അദ്ധ്യക്ഷനായി. കെ.കെ.സോമൻ , ടി.പി.ജോൺ , കൗൺസിലർമാരായ കെ.ബി.നൗഷാദ്, രൂപേഷ് കുമാർ എന്നിവർ സംസാരിച്ചു.