കൊച്ചി: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘത്തിന്റെ (യു.വി.എ.എസ്) നേതൃത്വത്തിൽ നടക്കുന്ന രാമായണ മാസാചരണം - വിജ്ഞാനയജ്ഞത്തിന് തുടക്കംകുറിച്ചു. പണ്ഡിതരത്നം ഡോ. പി.കെ. മാധവൻ ഓൺലൈൻ സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ. കൃഷ്ണമൂർത്തി പാരായണ ഉദ്ഘാടനം നിർവഹിച്ചു. അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാർത്ഥിനി മീനാക്ഷിദേവ് പാരായണം നടത്തി. യു.വി.എ.എസ് സംസ്ഥാന അദ്ധ്യക്ഷൻ ഡോ. കെ ശിവപ്രസാദ്, പ്രൊഫ. രാജു മാധവൻ തുടങ്ങിയവർ സംബന്ധിച്ചു. രാമായണത്തിന്റെ ദാർശനിക അദ്ധ്യാത്മിക തലങ്ങൾ അനാവരണം ചെയ്യുന്ന പ്രഭാഷണ പരമ്പര, രാമായണ പാരായണം, ചർച്ച തുടങ്ങിയവയാണ് വിജ്ഞാനയജ്ഞത്തിന്റെ ഭാഗമായി നടത്തുകയെന്ന് മീഡിയാസെൽ കൺവീനർ ഡോ. പി.പി. ബിനു അറിയിച്ചു.