pattayam

കൊച്ചി : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 530 പട്ടയങ്ങൾ വിതരണം ചെയ്യും. ഓഗസ്റ്റ് 26 നകം ഇവയുടെ വിതരണം പൂർത്തിയാക്കും. ഇതിന്റെ ഭാഗമായി എല്ലാ ദിവസവും പട്ടയവുമായി ബന്ധപ്പെട്ട ഹിയറിംഗ് നടപടികൾ കളക്ട്രേറ്റിൽ നടക്കുന്നുണ്ട്. ദേവസ്വം, ഭൂമിപതിവ് , കുടികിടപ്പ് വിഭാഗങ്ങളിൽ ഏറ്റവുമധികം പട്ടയങ്ങൾ വിതരണം ചെയ്യുന്നത് കുടികിടപ്പ് പട്ടയങ്ങളാണ്. മുന്നൂറോളം കുടികിടപ്പ് പട്ടയങ്ങളിലും ഇരുനൂറിലധികം ദേവസ്വം പട്ടയങ്ങളിലുമാണ് ജില്ലയിൽ നടപടികൾ പുരോഗമിക്കുന്നത്. വിവിധ താലൂക്ക് തലത്തിൽ ഏറ്റവുമധികം ഭൂമിപതിവ് പട്ടയ അപേക്ഷകൾ പരിഗണിക്കുന്നത് കോതമംഗലം, കൊച്ചി താലൂക്കുകളിലായാണ്‌.