phone
രായമംഗലം ഗ്രാമപഞ്ചായത്തിലെ കുട്ടികൾക്ക് നൽകുന്ന മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഡ്വ.കെ.എസ്. അരുൺകുമാർ നിർവഹിക്കുന്നു

പെരുമ്പാവൂർ: രായമംഗലം ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ വിതരണം ചെയ്തു. 29 കുട്ടികൾക്കാണ് പദ്ധതിയിൽ ഫോൺ നൽകിയത്. മൊബൈൽ ഫോൺ ചലഞ്ച് വഴി സംഭാവനയായി ലഭിച്ച തുക ഉപയോഗിച്ചാണ് ഫോണുകൾ വാങ്ങിയത്. മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം കീഴില്ലം ഗവ.യു.പി.സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഡ്വ.കെ.എസ്.അരുൺകുമാർ നിർവഹിച്ചു. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ദീപ ജോയി,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്മിത അനിൽ കുമാർ, മെമ്പർമാരായ സുബിൻ എസ്, ഉഷാദേവി ജയകൃഷ്ണൻ, സജി പടയാട്ടിൽ, തുങ്ങിയവർ പങ്കെടുത്തു.