കൊച്ചി: വൈദ്യുത മേഖല സമ്പൂർണമായി സ്വകാര്യവത്കരിക്കുന്നതിനുള്ള ഇലക്ട്രിസിറ്റി നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ കൗൺസിൽ ഒഫ് എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ കുറ്റവിചാരണ നടത്തി. വെണ്ണല ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ സമരം സി.ഐ.ടി.യു വൈറ്റില ഏരിയാ സെക്രട്ടറി അഡ്വ.എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സി.എൽ. ലീഷ്, കെ.ബി. സതീശൻ,കെ.എച്ച്. ഷംന, കെ. അൻസാരി, കെ.എസ്. നിപു എന്നിവർ സംസാരിച്ചു.