കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവർ അഴിമതിക്കേസിൽ പ്രതിയായ മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് മുൻകൂർ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥ ഹൈക്കോടതി ഒഴിവാക്കി. ഇതിനായി ഇബ്രാഹിം കുഞ്ഞ് നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ നടപടി. അന്വേഷണത്തിന്റെ പേരിൽ ഒരാളുടെ സഞ്ചാര സ്വാതന്ത്ര്യം തുടർച്ചയായി തടഞ്ഞുവയ്ക്കാനാവില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. പാലാരിവട്ടം ഫ്ളൈ ഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. ജനുവരി എട്ടിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.