തൃപ്പൂണിത്തുറ: പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്റെ വിവിധ ഫണ്ടുകൾ സർക്കാർ അട്ടിമറിച്ചെന്ന് ആരോപിച്ച്
ബി.ജെ.പി എസ്.സി മോർച്ച തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അയ്യപ്പൻകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.വി. അജയൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. പീതാംബരൻ, നവീൻ, ഉല്ലാസ് ഇ.കെ, ഉത്തമൻ, സുന്ദരൻ, എസ്.ജെ. മുരളീധരൻ, സിന്ധുമോൾ എന്നിവർ സംബന്ധിച്ചു.