കൊച്ചി: പട്ടികജാതി വർഗ ഫണ്ടുകൾ തട്ടിയെടുക്കുന്ന ഉദ്യോഗസ്ഥ ദല്ലാൾ കൂട്ടുകെട്ട് സംഘങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ കെ.പി.എം.എസ് സംസ്ഥാന സമിതി തീരുമാനിച്ചു.വ്യാജരേഖകളുണ്ടാക്കി പട്ടികജാതി വർഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങളിൽ തിരിമറി നടത്തുന്ന വൻലോബി പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന ഫണ്ട് ഭരണത്തിന്റെ മറവിലും സ്വാധീനം ഉപയോഗിച്ചും തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വിലസുന്നതായും കെ.പി.എം.എസ് ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് എം.ടി. ശിവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ.കെ. രമേശൻ, എം.കെ. വേണുഗോപാൽ, എ.ടി. സുരേഷ് കുമാർ, ടി.കെ. മണി, പദ്മമോഹൻ, ടി.പി. ഷാജി, രാഗിണി കെ.വി., ശ്രീകല ചന്ദ്രഹാസൻ, പി.കെ. ബിജു എന്നിവർ പ്രസംഗിച്ചു.