cpi-paravur-
കേരള പ്രവാസി ഫെഡറേഷൻ പറവൂരിൽ നടന്നിയ സമരം സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: പ്രവാസികളോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെയും പ്രവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേരള പ്രവാസി ഫെഡറേഷൻ ധർണ നടത്തി. പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ മെയിൻ പോസ്റ്റാഫീസിന് മുന്നിൽ നടന്ന ധർണ സി.പി.ഐ പറവൂർ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കെ.പി.എഫ് മണ്ഡലം സെക്രട്ടറി എം.ബി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എ. ഷേഖ്, മുകേഷ്, കരിം, സുനിൽ എന്നിവർ സംസാരിച്ചു.