മൂവാറ്റുപുഴ: പ്രവാസി വിഷയങ്ങളിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമയി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ബി.എസ്.എൽ ഓഫീസിന് മുന്നിൽ ധർണ നടത്തി.പ്രവാസികളുടെ യാത്രാ അനിശ്ചിതത്വം പരിഹരിക്കുക, പ്രവാസികളുടെ കൊവിഡ് വാക്സിനേഷൻ എളുപ്പത്തലാക്കുക, പ്രവാസികൾക്ക് കുറഞ്ഞ പലിശയിൽ ഭവനവായ്പ ഏർപ്പെടുത്തുക, പ്രവാസി സംരഭകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എൻ.അരുൺ ഉദ്ഘാടനം ചെയ്തു. സി.എം.ഇബ്രാഹിം കരീം അദ്ധ്യക്ഷത വഹിച്ചു.എം.കെ.ഇബ്രാഹി, പി.വി.ജോയി, സുവർണ.ഒ.എസ്, അബ്ദുൽ ഖാദർ, നാസർ സിൽവർ എന്നിവർ സംസാരിച്ചു.