കൊച്ചി: വൈദ്യുതിഭേദഗതി ബിൽ പാസാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് നാഷണൽ കോ ഓഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്‌സ് (എൻ.സി.സി.ഒ.ഇ.ഇ.ഇ) ആഗസ്റ്റ് 10ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായി കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ജീവനക്കാർ ധർണ നടത്തി. ഇടപ്പള്ളി പോസ്റ്റ് ഓഫീസിനു മുൻപിൽ കേന്ദ്ര സർക്കാരിനെ കുറ്റവിചാരണ നടത്തി. കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എ .ഐ .ടി .യു .സി) സംസ്ഥാന സെക്രട്ടറി ജേക്കബ് ലാസർ ഉദ്ഘാടനം ചെയ്തു. അജയകുമാർ, സിനി റഹിം എന്നിവർ സംസാരിച്ചു.
കലൂർ മെട്രോ സ്റ്റേഷന് മുമ്പിൽ നടന്ന സമരം സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം വി.ഒ. ജോണി, വടുതല പോസ്റ്റ് ഓഫീസിന് മുമ്പിൽ വൈസ് പ്രസിഡന്റ് എം.പി. രാധാകൃഷ്ണൻ, തേവരയിൽ മുത്തൂറ്റ് ബാങ്ക് സമരസമിതി സെക്രട്ടറി നിഷ. കെ. ജയൻ, ഗാന്ധിനഗർ സ്റ്റാമ്പ് ഡിപ്പോയ്ക്ക് മുമ്പിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി സി.കെ. മണിശങ്കർ, കോളേജ് പോസ്റ്റ് ഓഫീസിന് മുമ്പിൽ കൊച്ചി കോർപ്പറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനിഷ്, കച്ചേരിപ്പടിയിൽ സി.ഐ. ടി .യു ജില്ല ജോയിന്റ് സെക്രട്ടറി കെ.വി. മനോജ്, ചേരാനല്ലൂരിൽ സഹകരണബാങ്ക് പ്രസിഡന്റ് കെ.ജെ. ഡിവൈൻ എന്നിവർ ഉദ്ഘാടനം ചെയ്തു.