കോതമംഗലം: അറാക്കാപ്പ് ആദിവാസി കോളനിയിൽ നിന്നും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന കുടുംബങ്ങളെ കാണാൻ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഇന്നെത്തും. ആന്റണി ജോൺ എം.എൽ.എ ഇന്നലെ ആദിവാസി കുടുംബങ്ങളെ സന്ദർശിച്ചു. സർക്കാരിന്റെ ശ്രദ്ധയിൽ അറാക്കാപ്പിലെ പ്രശ്നങ്ങൾ പെട്ടിട്ടുണ്ടെന്നും ഉടനെ പരിഹാരമുണ്ടാകുമെന്നും എം.എൽ.എ അറിയിച്ചു.