പെരുമ്പാവൂർ: സംസ്ഥാനത്തെ ചെറുകിട വ്യാപാരികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പാവൂർ മേഖലാ കമ്മറ്റി ഭാരവാഹികൾ എൽദോസ് കുന്നപ്പിള്ളിക്ക് നിവേദനം നൽകി.മേഖല പ്രസിഡന്റ് ബേബി കിളിയായത്ത് , സെക്രട്ടറി എം.എൻ. രമണൻ , പെരുമ്പാവൂർ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ, ജനറൽ സെക്രട്ടറി വി.പി.നൗഷാദ്, ട്രഷറർ എസ്. ജയചന്ദ്രൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. വ്യാപാരികളുടെ ആവശ്യങ്ങൾ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കുമെന്നും വരുന്ന നിയമസഭാ സമ്മേളനത്തിൽ സഭയിൽ ഈ വിഷയം ഉന്നയിക്കുമെന്നും എം.എൽ.എ അറിയിച്ചു.