കൊച്ചി: ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് വിജയാശംസകളും ആവേശവും പകരാൻ 'ചിയർ ഫോർ ഇന്ത്യ' ഹാഷ്‌ടാഗ് കാമ്പയിനുമായി സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോൺ. കൊച്ചി കമ്മിഷണറേറ്റ് അങ്കണത്തിൽ സംഘടിപ്പിച്ച കാമ്പയിൻ ഒളിമ്പ്യൻ കെ.എം. ബിനു ഉദ്ഘാടനം ചെയ്തു. ചീഫ് കമ്മിഷണർ ശ്യാംരാജ് പ്രസാദ്, പ്രിൻസിപ്പൽ കമ്മിഷണർ കെ.ആർ. ഉദയ് ഭാസ്‌കർ, കമ്മിഷണർ (ഓഡിറ്റ്) ഡോ.ടി. ടിജു തുടങ്ങിയവർ പങ്കെടുത്തു.