അങ്കമാലി: കിടങ്ങൂർ കണ്ണുപറമ്പത്ത് കുമാരന്റെ മകനും കെ. ബാബു എം.എൽ.എയുടെ സഹോദരനുമായ കെ.കെ. സജീവൻ (63) കുഴഞ്ഞു വീണ് മരിച്ചു. അങ്കമാലി പഴയ മാർക്കറ്റിൽ ദീർഘകാലമായി ഹോൾസെയിൽ വ്യാപാരിയായിരുന്ന സജീവൻ ഇന്നലെ രാവിലെ സ്വന്തം കടയ്ക്കുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തെ വ്യാപാരികൾ ഉടൻ എൽ.എഫ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഭാര്യ: നോർത്ത് കുറുമശ്ശേരി വെളിയത്ത് കുടുംബാംഗം മീര. മക്കൾ: അനൂപ് കെ. സജീവൻ, അക്ഷയ് കെ .സജീവൻ. മറ്റ് സഹോദരങ്ങൾ:കെ.കെ. രാജീവ്, കെ.കെ. ജോഷി, കെ.കെ. ഷിബു, ഡാലിയ രഞ്ജിത്ത്, പരേതനായ അഡ്വ. സുഗതൻ.