കൊച്ചി: അഖില കേരള ധീവര സഭ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്വ. കെ കെ. രാധാകൃഷ്‌ണൻ അനുസ്‌മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി. അനുസ്‌മരണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു. ഉമ്മൻചാണ്ടി ഫോട്ടോ അനാച്ഛാദനം ചെയ്തു.

ധീവരസഭ വൈസ്‌ പ്രസിഡന്റ്‌ എ. ദാമോദരൻ അധ്യക്ഷനായി. ധീവരസഭ ട്രഷറർ പി. കെ. സുധാകരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.എൽ.എമാരായ കെ. ജെ. മാക്‌സി, പി. പി. ചിത്തരഞ്‌ജൻ, കെ. ബാബു, ടി. ജെ. വിനോദ്‌, സി.പി.ഐ. എം. സംസ്ഥാന കമ്മിറ്റി അംഗം എസ്‌. ശർമ്മ, എ. എൻ. രാധാകൃഷ്‌ണൻ, ഡോ. ബി. മധുസൂദനക്കുറുപ്പ്‌, അഡ്വ. രാജൻ ബാബു, ജോസഫ്‌ സേവ്യർ കളപ്പുരയ്‌ക്കൽ, എൻ. കെ. അലി, ചാൾസ്‌ ജോർജ്‌, ടി. കെ. സോമനാഥൻ എന്നിവർ സംസാരിച്ചു.