aiyf
കേരള കാർട്ടൂൺ അക്കാദമി പരിപാടിയിൽ ബാദുഷ അനുസ്മരണം നടത്താത്തതിൽ പ്രതിഷേധിച്ച് എഐവൈഎഫ് ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അസ്‌ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കൊവിഡ് ബാധിച്ച് മരണപ്പെട്ട യുവ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയെ കാർട്ടൂൺ സംഘടനകളുടെ ക്യാമ്പിൽ അനാദരിക്കുന്ന വിവരം സംഘാടകരിൽപ്പെട്ടവർ തന്നെയാണ് യൂത്ത് കോൺഗ്രസ് ഭാരവാഹികളെ വിളിച്ചറിയിച്ചതെന്ന് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ് അറിയിച്ചു.
ആലുവയുടെ അനശ്വര കലാകാരനോടുള്ള അനാദരവിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. പ്രതിഷേധമല്ലാതെ സംഘർഷം ഉണ്ടായിട്ടില്ല.

ബാദുഷ കേരള കാർട്ടൂൺ അക്കാദമി വിട്ടിരുന്നതായുള്ള പ്രചാരണവും വസ്തുതാവിരുദ്ധമാണ്. കാർട്ടൂൺ ക്ളബ് എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ അംഗമാകുന്നതിനെയാണ് മറ്റെരു സംഘടന രൂപീകരിച്ചുവെന്ന് ബന്ധപ്പെട്ടവർ പ്രചരിപ്പിക്കുന്നതെന്നും ഹസീം ഖാലിദ് അറിയിച്ചു.

കാർട്ടൂണിസ്റ്റുകൾക്കെതിരെ എ.ഐ.വൈ.എഫ്

ആലുവ: കേരള കാർട്ടൂൺ അക്കാദമി സംഘടിപ്പിച്ച ശില്പശാലയിൽ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയെ അനുസ്മരിക്കാത്തത്തിൽ എ.ഐ.വൈ.എഫ് ആലുവ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അസ്‌ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ജോബി മാത്യു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ടി.എൻ. സോമൻ, അബ്ദുൽ കരീം, സുധീഷ്, പി.എം. ഹിജാസ്, ഡെൻസൺ, ജെറി, സുകുമാരൻ, ഇസ്മായിൽ പൂഴിത്തുറ, ഷിഹാബ്, ആൽവിൻ എന്നിവർ സംസാരിച്ചു.