1
ധർണ്ണ എ.ഐ.ടി.യു.സി വർക്കിംഗ് കമ്മിറ്റി അംഗം ജോൺ ലൂക്കോസ് ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ- തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) തൃക്കാക്കര മണ്ഡലം കമ്മിറ്റി പാലാരിവെട്ടം ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ സംഘടിപ്പിച്ച ധർണ വർക്കിംഗ് കമ്മിറ്റി അംഗം ജോൺ ലൂക്കോസ് ഉദഘാടനം ചെയ്തു. എൻ.വി. അലക്സ് അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര മണ്ഡലം സെക്രട്ടറി എ.പി. ഷാജി, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ തൃക്കാക്കര മേഖലാ സെക്രട്ടറി കെ.ടി. രാജേന്ദ്രൻ, എ.ആർ. മനോജ്, എൻ. ജയദേവൻ, പി. ജോണി എന്നിവർ സംസാരിച്ചു.