കാലടി: കാഞ്ഞൂർ തുറവുംകര യൂസഫ് മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അവാർഡ് ജേതാവ് ടി.പി. വേലായുധനെ സ്വീകരണവും അനുമോദനവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്ത് ഉപഹാരം സമർപ്പിച്ചു. വായനശാല പ്രസിഡന്റ് പി.എച്ച്. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി.എസ്. വർഗീസ്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി. അംഗം വി. കെ. അശോകൻ, സെക്രട്ടറി എ.എ. ഗോപി എന്നിവർ സംസാരിച്ചു. ടി.പി. വേലായുധൻ മറുപടി പ്രസംഗം നടത്തി. പഞ്ചായത്ത് നേതൃസമിതി കൺവീനർ എ.എ. സന്തോഷ് എസ് .സതീശൻ എന്നിവർ പങ്കെടുത്തു.