വൈപ്പിൻ: കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി സാജു മേനാച്ചേരി, കോൺഗ്രസ് വൈപ്പിൻ നിയോജകമണ്ഡലം ഭാരവാഹിയും ഞാറയ്ക്കൽ കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻപ്രസിഡന്റുമായ എം.എഫ്. പ്രസാദ്, മുൻ ജനപക്ഷം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാബു വി.പി, കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം വൈപ്പിൻ നിയോജകമണ്ഡലം ഭാരവാഹി എ.ടി. ആന്റണി എന്നിവർ കേരള കോൺഗ്രസിൽ (എം) ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.