xxxx
തെക്കൻപറവൂർ ഇരുന്നൂറാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം കുടുംബാംഗങ്ങളുടെ സ്ഥിതിവിവര ശേഖരണത്തിന് തുടക്കം കുറിക്കുന്നു

തൃപ്പൂണിത്തുറ: തെക്കൻപറവൂർ ഇരുന്നൂറാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം കുടുംബാംഗങ്ങളുടെ സ്ഥിതിവിവര ശേഖരണത്തിന് തുടക്കമായി .ഇതിനായി പ്രത്യേക ടാസ്ക് ഫോഴ്സിന് രൂപംനൽകി. ശാഖായോഗം പ്രസിഡന്റ് കെ.കെ. വിജയന്റെ ഭവനത്തിൽ നിന്നാണ് ആരംഭം കുറിച്ചത്. യൂണിറ്റ് രക്ഷാധികാരി ബിജു.കെ.പി, വനിതാസംഘം സെക്രട്ടറി സുഷ ഷിബു, ഐശ്വര്യ ബാബു എന്നിവർ സന്നിഹിതരായിരുന്നു.