കൊച്ചി: കേരള മഹിളാസംഘം എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിലെ കൊവിഡ് സെന്ററിൽ പ്രവർത്തിച്ച നഴ്‌സുമാരെയും എ.ഐ.വൈ.എഫ് സന്നദ്ധ പ്രവർത്തകരെയും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. എറണാകുളം സി. അച്യുതമേനോൻ ഹാളിൽ നടന്ന ചടങ്ങ് നടൻ ബാല ഉദ്ഘാടനം ചെയ്തു. മഹിളാസംഘം ദേശീയ വൈസ് പ്രസിഡന്റ് കമല സദാനന്ദൻ, കൗൺസിലർ സി .എ. ഷക്കീർ, കാർഷിക കടാശ്വാസ കമ്മീഷൻ അംഗം കെ.എം. ദിനകരൻ, സി.പി. ഐ എറണാകുളം മണ്ഡലം സെക്രട്ടറി കെ.എസ്.സി മേനോൻ, മരിയ ഗൊരോത്തി, ഗീത ദിനേശൻ എന്നിവർ സംസാരിച്ചു.