കൊച്ചി: ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറണാകുളം ജില്ലാ ഫുട്‌ബാൾ അസോസിയേഷന്റെയും ഭഗത് സോക്കർ ക്ലബിന്റെയും നേതൃത്വത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു.
ത്യപ്പൂണിത്തുറ ഗവ.ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചിയർ ഫോർ ഇന്ത്യ എന്ന പരിപാടി ത്യപ്പൂണിത്തുറ നഗരസഭ ചെയർ പേഴ്‌സൺ രമ സന്തോഷ് ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ഫുട്‌ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.പി. ചന്ദ്രൻ, സെക്രട്ടറി എസ്. രാമചന്ദ്രൻ, നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ് , പി. വാസുദേവൻ, ഫുട്‌ബാൾ താരങ്ങളായ കെ. രവീന്ദ്രൻ , പി.കെ. ഷാജി, പി.എൽ. പ്രദീപ്, എ.വി. ബൈജു, എം.എസ്. മനോജ്, സി.ആർ. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.