1
ഇടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെനേതൃത്വത്തിലുള്ള കൊവിഡ് പ്രതിരോധസേനയെ ആദരിക്കുന്ന ചടങ്ങ് മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: ഇടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ (2788) നേതൃത്വത്തിലുള്ള കൊവിഡ് പ്രതിരോധസേനയ്ക്ക് നാടിന്റെ ആദരവ്. ഇടപ്പള്ളി അൽ അമീൻ സ്കൂൾ ഹാളിൽ നടന്ന ചടങ്ങ് മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്ത് സേനാംഗങ്ങളെ ആദരിച്ചു. എൻ.എ. മണി അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് അതിജീവനം ഷോർട്ട് ഫിലിം മത്സരവിജയികൾക്ക് ഫിലിംചേംബർ ഒഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ് സിയാദ് കോക്കർ സമ്മാനങ്ങൾ വിതരണംചെയ്തു. അബ്ദുൾ സമദ്, കൗൺസിലർ ദീപാവർമ്മ, കൗൺസിലർ അംബിക സുദർശനൻ, കെ.ടി. മനോജ്, കെ.ഡി. വിൻസന്റ്, കെ.ബി. വർഗീസ്, എ.ജെ. ഇഗ്നേഷ്യസ്, പി.എച്ച്. ഷാഹുൽ ഹമീദ്, കെ.വി അനിൽ, കെ.കെ. സുകുമാരൻ എന്നിവർ പങ്കെടുത്തു.