പിറവം: നഗരസഭയിലെ പിറവം പുഴയുടെ തീരത്ത് കുിട്ടികളുടെ പാർക്കിൽ ഇന്ത്യയിൽ ആദ്യമായ നിർമ്മിച്ച കിരൺ ഫൈറ്റർ ജെറ്റ് വിമാനത്തിന്റെ എയർ ഫ്രം സ്ഥാപിച്ചു. 2013 -ൽ പഞ്ചായത്ത് പ്രസിഡന്റ് സാബു. കെ.ജേക്കബ് പിറവത്തിന് ഒരു എയർ ഫ്രെയിം അനുവദിക്കണം എന്നാവശ്യപ്പെട്ട് അന്നത്തെ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ. ആന്റണിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ 2014-ൽ വിമാനം അനുവദിച്ചത്.എങ്കിലും സീനിയൊരിറ്റി അനുസരിച്ച് 2020-ലാണ് ലഭ്യമായത്. കഴിഞ്ഞ നഗരസഭയിലെ ഭരണസമിതി പദ്ധതിയിൽ 4.65 ലക്ഷം ഉൾപ്പെടുത്തിയാണ് പദ്ധതി ആരംഭിച്ചത്. പുതിയ ഭരണ സമിതിക്ക് കൊവിഡ് പ്രതിസന്ധികൾ മൂലം പണികൾ പൂർത്തിയാക്കാൻ താമസം നേരിട്ടെങ്കിലും പിറവത്തിന് ഒരടയാളം കൂടിയായി. നഗരസഭ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, മുൻ ചെയർമാൻ സാബു കെ. ജേക്കബ്, കൗൺസിലർമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് വിമാനം സ്ഥാപിച്ചത്.