ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി 'സ്‌നേഹഗാഥ പെൺജീവിതത്തിന്റെ കരുതലുകൾ' എന്ന പേരിൽ വെബിനാർ സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സി.കമ്മിറ്റി അംഗം ലിറ്റീഷ്യ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് കെ.കെ. കദീജ അദ്ധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷ കേരള ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർ ഉഷാ മാനാട്ട് വിഷയാവതരണം നടത്തി. ആൻസി തിമോത്തിയോസ്, പി.വി. സുനീജ, സ്‌നേഹ മോഹനൻ, ശ്രീജ നായർ, ടി.എ. സിന്ധു, എൻ.എസ്. അജയൻ, കെ.എ. ഷാജിമോൻ, പി.ടി. ലെസ്ലി എന്നിവർ സംസാരിച്ചു.