ആലുവ: നഗരസഭയുടേയും ജില്ലാ ആശുപത്രിയുടേയും ആഭിമുഖ്യത്തിൽ കിടപ്പ് രോഗികൾക്ക് വീട്ടിലെത്തി കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു. ഒന്നാംവാർഡിൽ സെമിനാരി റോഡിൽ 96 വയസുകാരി തച്ചേത്തുപറമ്പിൽ ത്രേസ്യാമ്മ ചാണ്ടിക്ക് വാക്‌സിനേഷൻ നൽകിയാണ് പദ്ധതിക്ക് തുടക്കമായത്. ചടങ്ങിൽ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ, കൗൺസിലർമാരായ എം.പി. സൈമൺ, ഗെയിൽസ് ദേവസി പയ്യപ്പിള്ളി, ഡോ. കെ. പ്രസന്നകുമാരി, എം.ഐ. സിറാജ്, ഷൈനി ചാക്കോ, ലിഡിയ സെബാസ്റ്റ്യൻ, വി.ആർ. രശ്മി, ജിസ്മി മാത്തച്ചൻ, പി.എ. സിനിമോൾ, ബിനി മനോജ് എന്നിവർ പങ്കെടുത്തു.
ഒന്നാം ഡോസ് വാക്‌സിനേഷൻ ലഭിക്കാത്ത ഭിന്നശേഷിക്കാരുടേയും കിടപ്പ് രോഗികളുടേയും ലിസ്റ്റ് ജൂണിൽ ആശാ പ്രവർത്തകർ മുഖേന വാർഡ് തലത്തിൽ ശേഖരിച്ചിരുന്നു. പാലിയേറ്റീവ് രോഗികൾക്ക് ഒന്നാം ഡോസ് കൊവിഷീൽഡ് നൽകുന്നതിനായി മൂന്ന് ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ക്യാമ്പുകളിൽ എത്തുവാൻ കഴിയാത്തവർക്കാണ് വീടുകളിലെത്തി വാക്‌സിൻ നൽകുന്നത്.