sulthan
ആലുവ കിഴക്കേ ദേശം ജീലാനി ശരീഫിൽ പെരുന്നാൾ നിസ്കാരം നടത്തുന്ന മുഖ്യരക്ഷധികാരി നാഇബെ ഖുതുബുസമാൻ ഡോ. ശൈഖ് നിസാമുദ്ദീൻ സുൽത്താൻ ശാഹ് ഖാദിരി ചിശ്തി

ആലുവ: ത്യാഗത്തിന്റെ പകരം വെക്കാനില്ലാത്ത മാതൃക കാണിച്ച ഇബ്രാഹിംനബിയുടെയും ഇസ്മായിൽ നബിയുടെയും ത്യാഗസ്മരണകൾ അയവിറക്കുക മാത്രമല്ല എന്ത് ത്യാഗം സഹിച്ചും അല്ലാഹുവിന്റെയും തിരുദൂതരുടെയും കല്പന അനുസരിച്ചു മുന്നോട്ടുപോവുക എന്നതാണ് ബലി പെരുന്നാൾ നൽകുന്ന സന്ദേശമെന്ന് ജീലാനി സ്റ്റഡി സെന്റർ മുഖ്യരക്ഷധികാരി നാഇബെ ഖുതുബുസമാൻ ഡോ. ശൈഖ് നിസാമുദ്ദീൻ സുൽത്താൻ ശാഹ് ഖാദിരി ചിശ്തി പറഞ്ഞു. ആലുവ കിഴക്കേദേശം ജീലാനി ശരീഫിൽ പെരുന്നാൾ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ലോകം മൊത്തം എതിർത്താലും സത്യത്തിനുവേണ്ടി ചങ്കുറപ്പോടെ നിലയുറപ്പിക്കുക എന്നതാണ് വിശ്വാസിയുടെ ദൗത്യം. വാചാലതക്കും വാചാടോപങ്ങൾക്കുമപ്പുറം കർമ്മ നൈരന്തര്യത്തിലൂടെ ജീവിതതലത്തിൽ അത് പ്രയോഗികമാക്കുകയാണ് സത്യവിശ്വാസി ചെയ്യുന്നതെന്നും ശൈഖ് നിസാമുദ്ദീൻ സുൽത്താൻ പറഞ്ഞു.