കൂത്താട്ടുകുളം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ബാലസംഘം പ്രവർത്തകർക്കും ബാലസംഘം ഏരിയ വായന മത്സരത്തിൽ വിജയികളായി ജില്ലാ വായനമത്സരത്തിൽ പങ്കെടുത്തവർക്കും സീകരണം നൽകി.
ബാലസംഘം ഏരിയ പ്രസിഡന്റ് അനഘ സൂസൻ ബിജു ആദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം.ആർ.സുരേന്ദ്രനാഥ്, ബാലസംഘം ഏരിയ രക്ഷാധികാരി സി.എൻ. പ്രഭകുമാർ, കൂത്താട്ടുകുളം മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, ബാലസംഘം ഏരിയ സെക്രട്ടറി സാറ എലിസബത് സാജു, ഏരിയ കൺവീനർ പ്രജിത് പ്രഭകുമാർ, വില്ലേജ് പ്രസിഡന്റ് അനഘ.എം. കെ തുടങ്ങിയവർ സംസാരിച്ചു.