-y-con
യൂത്ത് കോൺഗ്രസ് എടത്തല മണ്ഡലം കമ്മിറ്റി കുഴിവേലിപ്പടിയിൽ കേരള ചിക്കന്റെ സ്ഥാപനത്തിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി ഹാരിസ് എടത്തല ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് എടത്തല മണ്ഡലം കമ്മിറ്റി കുഴിവേലിപ്പടിയിൽ പ്രവർത്തിക്കുന്ന കേരള ചിക്കന്റെ മുന്നിൽ പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി ഹാരിസ് എടത്തല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിദ്ദിഖ് മീന്ത്രക്കൽ അദ്ധ്യക്ഷത വഹിച്ചു. ഗോപകുമാർ, സിറാജ്, അനീഷ് ചേനക്കര, ശ്യാം അമ്പലക്കാടൻ, ബെൻസിലാൽ, ഷഫീക് കുഴിവേലിപ്പടി, ഷംസു സഫ്‌വാൻ, ശകീർ, അൻസാർ മുതയിൽ, കോൺഗ്രസ് നേതാകളായ മുജീബ് പുല്ലത്തി, അബ്ദുൽ റഹ്മാൻ എന്നിവർ പങ്കെടുത്തു.